കോഴിക്കോട്: ജില്ലയില്‍ കനത്ത മഴയില്‍ വ്യാപകനാശനഷ്ടങ്ങള്‍. രാവിലെ മുതല്‍ തുടങ്ങിയ മഴ മണിക്കൂറുകളോളം നീണ്ടതോടെ താഴ്ന്ന റോഡുകള്‍ മിക്കതും വെള്ളത്തിലായി.കനത്ത കാറ്റിലും മഴയിലും കോഴിക്കോട് മിഠായിത്തെരുവിലെ സി.പി. ബില്‍ഡിംഗിന് മുകളിലെ ഷീറ്റിട്ട മേല്‍ക്കൂര താഴേക്ക് വീഴുകയായിരുന്നു.
തൊട്ടടുത്ത കെട്ടിടത്തിന് മുകളിലേക്കാണ് വീണത്.ആര്‍ക്കും പരിക്കില്ല.അഗ്നിശമന സേന എത്തി ഷീറ്റ് താഴേക്ക് ഇറക്കി മാറ്റി.കിഡ്സണ്‍ കോര്‍ണറിന് സമീപം കോണ്ട്രസ്റ്റ് കെട്ടിടത്തിന്റെ മതില് കാറിന് മുകളിലേക്ക് ഇടിഞ്ഞു വീണു.
ഏറെ പഴക്കം ചെന്ന മതിലാണ് ഇടിഞ്ഞത്.കല്ലുകളും സിമന്റ് കട്ടകളും റോഡിലേക്ക് തെറിച്ചു. ഇവിടെ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ മുന്‍ഭാഗം തകര്‍ന്നു. ചിന്താവളപ്പില് ഓട്ടോയ്ക്ക് മുകളില്‍ മരം കടപുഴകി വീണു.
രണ്ട് ബൈക്കുകളും മരത്തിനടിയില്‍ പെട്ടു. മരം വീണതോടെ ഈ റൂട്ടില്‍ ഗതാഗതം സ്തംഭിച്ചു. മരം മുറിച്ചുമാറ്റി അരമണിക്കൂറിന് ശേഷം ഗതാഗതം പുനസ്ഥാപിച്ചു. കോഴിക്കോട് പയ്യടിമേത്തലില്‍ തണല്‍മരം റോഡിന് കുറുകേ വീണു. കോഴിക്കോട് ബീച്ചില്‍ ഫുഡ് സ്ട്രീറ്റ് കടകളില്‍ വെള്ളം കയറിയതുമൂലം അടച്ചിട്ടു.